ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്ത് 18ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഓപ്പറേഷന് തൂഫാൻ കാന്പയിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.കമ്മിറ്റി രൂപീകരണ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം എസ്എച്ച്ഒ എം.വി. വിഷ്ണുപ്രസാദ്, കെ.വി.ഫിലോമിന, കെ.പി.ഗംഗാധരൻ , നിഷിതറഹ്മാൻ, എൻ.പി.സിദ്ദിഖ്, റീനാസെബാസ്റ്റ്യൻ, കെ.പി.ഗോപിനാഥൻ,ടി.എം.രാജേന്ദ്രൻ ,പി.ടി.കുര്യാക്കോസ്,എം.വി.ഗീത, വിജിൽമോഹനൻ, നഗരസഭാ സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ പങ്കെടുത്തു.
18ന് ഉച്ചയ്ക്ക് നടക്കുന്ന സിഗ്നേച്ചർ കാന്പയിൻ, ഫ്ലാഷ് മോബ്, നിശ്ചലദൃശ്യങ്ങൾ, കായിക ഇനങ്ങൾ ഉൾപ്പടെയുത്തിയുള്ള റാലി എന്നിവ നടക്കും. റാലി ശ്രീകണ്ഠപുരം ടൗൺ സ്കൂളിൽ നിന്നാരംഭിച്ച് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് അധ്യക്ഷത വഹിക്കും.